Tuesday, April 19, 2011

My crazy thoughts.. !!!

എന്റെ ഓരോ ഹൃദയമിടിപ്പിലും നീയാണ്...

എന്റെ ഓരോ സ്പന്ദനങ്ങളും നിന്റെ സ്വപ്നങ്ങളാണ് ...

നിന്റെ സ്വപ്‌നങ്ങള്‍ എല്ലാം എന്റെയും

എന്റെ സ്വപ്‌നങ്ങള്‍ എല്ലാം നിന്റെയും ആയിരുന്നു ...

എന്നിട്ടും എന്തേ നീ അറിഞ്ഞില്ലയെന്‍ നൊമ്പരങ്ങള്‍ ...

കടല്കാറ്റൊന്നു ആഞ്ഞു വീശിയപ്പോള്‍ തകര്‍ന്നു വീണ

മണല്കൊട്ടാരത്തെ പോലെ ഇന്നിതാ നമ്മുടെ സ്വപ്നങ്ങളും ..

നിന്നെയോര്‍ത്ത് ഞാന്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍

എന്തേ നീ കാണാതെ പോയി അതോ

കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണോ ...

കരയെ വിട്ടു പിരിയാന്‍ ആവാത്ത ഒരു തിരമാലയെ പോലെ

നിന്നിലെക്കലിയന്‍ ഞാന്‍ അണയുമ്പോള്‍

എന്തേ നീ എന്നെ അകറ്റി നിര്ത്തുന്നു???

എന്നില്‍ നിന്നുതിര്‍ന്നു വീഴുന്ന ഓരോ കണ്ണുനീര്‍ തുള്ളിയിലും

നിനക്കായ്‌ ഞാന്‍ തീര്‍ത്ത സ്വപ്നങ്ങളാണ് ...

ദൈവം എനിക്കായി തീര്‍ത്ത ഒരു സ്വര്‍ഗ്ഗവും നിനക്ക് പകരമാവില്ല ...

സ്നേഹിക്കുന്നു നിന്നെ ഞാന്‍ ജീവനെ പോലെ ...

നിന്നില്‍ അലിഞ്ഞു ചേര്‍ന്ന എന്റെ സ്വപ്‌നങ്ങള്‍ എന്റെ ജീവനാണ്...

ആ സ്വപ്നങ്ങളെ നീയെന്നു പടി ഇറക്കുന്നുവോ

അന്നുമെന്‍ ജീവനും പടിയിറങ്ങും...

ഇനിയൊരിക്കലും നിന്നില്‍ അലിയാന്‍

ജീവന്റെ ഒരു കണിക പോലും ബാക്കിയില്ലാതെ .... !!