Saturday, March 20, 2010

Neeyum Njaaanum

നീയും ഞാനും കടലും ആകാശവും പോലെയാണ്..
ആകാശത്തിന്റെ നീലിമ മുഴുവന് അണിഞ്ഞു ശാന്തമായി നില്കുന്ന കടലിനെ നോക്ക്,
ചുണ്ടുകളില് നിന്ന് കണ്ണുകളിലേക്കു പടരുന്ന നിന്റെ ചിരി കാണുമ്പോള് എനികുണ്ടാവുന്ന സന്തോഷം നിനക്ക് കാണാം
ചെമ്പട്ടുടുത്ത ആകാശത്തിന്റെ നിറം കടം വാങ്ങിയ കടല് പറയാതെ പറയുകയാണ് ഞാന് എന്നാല് നീ ആണെന്ന്..
മുകളില് മാനം ഒന്ന് കറുത്താല് താഴെ രൌദ്രതയുടെ തിരമാലകള് വാനോളമുയര്തുമ്പോള് നിന്റെ സ്പന്ദനങ്ങള് ഞാന് അറിയുന്നു എന്ന് പറയുകയാണെന്ന് നിനക്ക് മനസിലാവുന്നുണ്ടോ??

ഉള്ളിലെ അഗ്നിയെ ഉരുക്കി നീരാവിയാക്കി മുകളിലേക്കുയര്ത്തി ആകാശത്തെ തൊടാന് ഒരുങ്ങുമ്പോള് ഒരു തപം പോലെ അതിനെ തണുപ്പിച്ചു കന്നുനീര്തുള്ളികള് ആയി ഒരു സാന്ത്വനം പോലെ താഴെക്കുതിര്ത്തു നീയും ഞാനും ഒന്നാകാന് പാടില്ല എന്നോര്മിപ്പിക്കുന്ന ആകാശത്തിന്റെ കരുതലിനെ നീ അറിയുന്നുണ്ടോ ?

ഒരു ഹൈഡ്രജന് ബലൂണ് പോലെ ഉയര്ന്നു ആകാശത്തെ തൊടാന് കടല് കൊതിക്കുന്നത് പോലെ തന്നെ ആഴകടലിലെ ചിപ്പിയെ തൊടാന് ആകാശവും കൊതിക്കുന്നുണ്ടാവം അല്ലെ...പക്ഷെ ഒന്നാകെണ്ടാവരല്ല എന്ന തിരിച്ചരിവായിരിക്കാം, ഒടുങ്ങാത്ത സ്നേഹവുമായി അന്യോന്യം നോക്കി ഇരിക്കാന് അവരെ പ്രേരിപ്പിക്കുന്നത്....അല്ലെങ്കില് കാത്തിരിക്കുകയാവം വറ്റാത്ത സ്നേഹവും അടങ്ങാത്ത മോഹവുമായി ...കാത്തിരിപ്പ് ഒരു സുഖമാണെന്ന് നിനക്കറിയില്ലേ...

ഒന്നാകാന് കഴിയില്ലെങ്കിലും പരസ്പര പൂരകങ്ങള് ആണ് അവരും നമ്മളെ പോലെ അല്ലെ...