Monday, January 18, 2010

അറിയാതെ അറിയുന്നു.....

അറിഞ്ഞില്ല നിന്‍ മൌനത്തിനു
ആഴിയെക്കള്‍ ആഴമുണ്ടെന്നു...
അറിഞ്ഞില്ല നിന്‍ മിഴികളില്‍ വിടര്‍ന്നത്
സ്നേഹത്തിന്റെ ഒരായിരം
ചെമ്പനീര്‍ പൂക്കള്‍ ആയിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ ചിരികള്‍
എനിക്കുള്ള സ്നേഹോപഹാരമായിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ നെടുവീര്‍പുകള്‍
എന്നെ ഓര്‍ത്തായിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ സ്വപ്നങ്ങളില്‍
ഞാന്‍ മാത്രം ആയിരുന്നുവെന്നു
അറിഞ്ഞില്ല നീ എനിക്കാനെന്നും
ഞാന്‍ നിനക്കാനെന്നും
അറിയാതെ അറിയുമ്പോള്‍
അറിയാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു
അറിയാന്‍ വൈകിയെങ്കിലും
അറിയുന്നു ഞാന്‍ ഇന്നെല്ലാം ...

Monday, January 11, 2010

ഋതുഭേദം

ഒരിക്കല്‍ നമ്മള്‍ ഒന്നായി ....ഒരു സൗഹൃദം പങ്കുവെക്കാന്‍ ...
ഇനിയൊരിക്കലും പിരിയില്ലെന്ന വാഗ്ദാനവുമായി ..
ഒരു പാട് സ്നേഹവും സന്തോഷവും സ്വപ്നങ്ങളും പങ്കു വെച്ചു നമ്മള്‍
നിനച്ചില്ല ഞാന്‍ നമ്മുടെ സ്നേഹത്തിനു ഒരു പൂമ്പാറ്റയുടെ ജീവദൈര്ഘ്യം പോലുമില്ലെന്നു...
കടല്കാറ്റൊന്നു ആഞ്ഞു വീശിയപ്പോള്‍ തകര്‍ന്നു വീണ മണല്കൊട്ടാരത്തെ പോലെ നമ്മുടെ സ്നേഹവും ഇരുളില്‍ പൊലിഞ്ഞു...
നമ്മള്‍ നമ്മളെ തിരിച്ചറിഞ്ഞുവോ...നമ്മളില്‍ ഉറങ്ങികിടന്ന ഞാനെന്ന ഭാവം നമ്മള്‍ തിരിച്ചറിയാന്‍ വൈകിയോ??
ആ തിരിച്ചറിവ് നമ്മള്‍ പെറിക്കിയെടുത്ത സ്വപ്നങ്ങളെ വെറും ചാരം ആക്കി..
കണ്ട സ്വപ്നങ്ങളും പങ്കു വെച്ച സൌഹൃദവും എല്ലാം ഒന്നൊന്നായി കൊഴിഞ്ഞു വീണു..
നമ്മുടെ സൗഹൃദം അല്ല തകര്‍ന്നതു...പങ്കു വെച്ച സ്നേഹം ആണു..
വിശ്വാസം ആണു.. തകര്‍ത്തത് കടല്കാറ്റ് അല്ല
എന്നിലെ 'അഹം' ...
എന്തിനെന്നെ, എന്റെ മനസിനെ തിരിച്ചറിഞ്ഞു..എന്നെ അന്യന്‍ ആയി കണ്ടു..
തിരിച്ചു വരുമോ എന്നിലേക്കു..
ഒരു തിരിച്ചു വരവിനായി കൊതിക്കുന്നു ഞാന്‍...
മഴമേഘങ്ങളെ മാറ്റിയെടുത്തു.. ഋതുഭേദങ്ങളെ മറികടന്നു...
സ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍, സ്നേഹിക്കാന്‍ മാത്രം ആയി ഒരു തിരിച്ചു വരവിനായി..