Thursday, February 25, 2010


Always have reason to smile


ഒരു എനര്‍ജി ഡ്രിങ്ക് കഴിച്ച ആവേശത്തിലാണ് ഞാന് ‍ഇപ്പോള്‍(ഗ്ളുകോന്‍ ഡി പരസ്യം ഓര്‍ക്കുക..)
മരുഭൂമിയിലെ ഏകാന്തതയില്‍ നിന്നും ദൈവത്തിന്റെ നാട്ടിലെ പച്ചപ്പിലേക്ക് ...
ഒന്‍പതു ദിവസങ്ങള്‍ ഒന്‍പതു നിമിഷങ്ങള്‍ പോലെ കഴിഞ്ഞെങ്കിലും അത് എന്നില്‍ ഉണര്‍ത്തിയ ആവേശം, ഉന്മേഷം,
അടുത്ത മൂന്നു മാസത്തേക്കുള്ള booster ഡോസ് ആണ്..
അമ്മയുടെ വാത്സല്യം, അച്ചന്റെ കരുതല്‍, അമ്മുവിന്‍റെ സ്നേഹസ്പര്‍ശം ...അതിലുപരി മോന്റെ കളിയും ചിരിയും ..
ഒരു അച്ഛന്‍ ആയപ്പോഴാണ് എന്റെ അച്ഛന്‍ ആരെന്നു എനിക്ക് ശരിക്കും മനസിലാവുന്നത്...
മോനെ കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങള്‍ എല്ലാം എന്റെ അച്ഛനും എന്നെ കുറിച്ച് കണ്ടിരിക്കാം....
ഞാനും സ്വപനം കാണുകയാണ് അവന്റെ വളര്ച്ചകളും ഉയരങ്ങളും..
എന്റെ മകന്‍ എന്നതിനേക്കാള്‍ മകന്റെ അച്ഛന്‍ ആയി അറിയാനുള്ള സ്വപ്‌നങ്ങള്‍...

പൂരത്തിന്റെ നിറകാഴ്ചകള്‍ എന്റെ കണ്ണില്‍ ഇപ്പോഴും തിളങ്ങുന്നു...
ചങ്ങാതി കൂട്ടവുമോത്തുള്ള വെടി പറച്ചില്‍ ...
എല്ലാം എന്നില്‍ ഊര്‍ജം നിറച്ചിരിക്കുന്നു..
ജോലി ചെയ്യാനുള്ള, സ്വപ്‌നങ്ങള്‍ കാണാനുള്ള ഊര്‍ജം..
ചിരിക്കാനും ചിന്തിക്കാനും കളി പറയാനും ഉള്ള ഉന്മേഷം...
yes ...I always have reason to smile ....
(എന്റെ കാടു കയറിയ ഭ്രാന്തന്‍ ഭാവനയില്‍ വിരിഞ്ഞ പഴയ പോസ്ടുഅകള്‍ വായിച്ചു അന്തം വിട്ടു നിന്ന എല്ലാ സഹൃദയരോടും ...)

Monday, February 1, 2010

ഭ്രാന്ത്‌

"Just like a broken mirror, reflecting back at me
are the pieces of my life laid out for me to see"

തകര്‍ന്നു വീണ സ്വപ്നകൊട്ടരത്തിന് നടുവില്‍, വരണ്ട മനസോടെ ഇരിക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഇതൊന്നു മാത്രം..
എന്റെ കണ്ണുകളില്‍ ഇപ്പോള്‍ സ്വപ്നങ്ങളുടെ തിരയിളക്കം ഇല്ല... മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റം ഇല്ല ...
എങ്കിലും ഏതോ നിമിഷത്തില്‍ ഒരു ഉന്മാദത്തിലെന്ന പോലെ ചിതറികിടക്കുന്ന തുണ്ടുകള്‍ ഓരോന്നായി പരതുവാന്‍ തുടങ്ങി..
എന്റെ സ്വപ്‌നങ്ങള്‍ , തിളക്കുമുള്ള, വര്‍ണമുള്ള സ്വപ്നങ്ങള്‍....എവിടെ ആണത് ...ഒരു ഭ്രാന്തനെ പോലെ ഒരു തുണ്ടിലും ഞാന്‍ തിരഞ്ഞു..എവിടെ?
എന്റെ വിരലുകള്‍ മുറിയുന്നതും രക്തം ഒഴുകുന്നതും ഒന്നും ഞാന്‍ അറിഞ്ഞില്ല....
എന്റെ സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ രക്തവര്‍ണം...
തലച്ചോറിലെവിടെയോ ഒരു അപായ സൈരോണ്‍...
കണ്ണുകളില്‍ അന്ധകാരം...കാലുകള്‍ക്ക് ബലക്ഷയം...
എവിടെ ഒരു കയ്തിരി വെളിച്ചം.....
എന്നെ ഈ ഇരുട്ടില്‍ നിന്നും രക്ഷിക്കാന്‍ ഒരു കൈ വിരല്‍ .....
ഒരു പ്രതീക്ഷയുടെ നനുത്ത സ്പര്‍ശമെങ്കിലും......