Thursday, July 15, 2010

മഴ

നിനച്ചിരിക്കാതെയാണ് മഴ പെയ്തത്..മഴക്കാലം ആണെങ്കിലും കുട എടുത്തില്ല..ഉള്ളിലെക്കൂര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍......മെല്ലെ തുടങ്ങി പിന്നെ എല്ലാ ഊരജവും ഒരുമിച്ചെടുത്ത് ആര്‍ത്തലച്ചു പെയ്യുന്ന മഴ.. പിന്നെ അവരോഹണത്തില്‍ എത്തി മെല്ലെ മെല്ലെ അപ്രത്യക്ഷമാകുന്നു.. ഹിന്ദുസ്ഥാനി സംഗീതം പോലെ...മഴ ഇപ്പോഴും എനിക്ക് നിന്റെ ഓര്‍മ്മകള്‍ കൂടെ ആണ്...വളരെ പതുക്കെ എന്നിലെക്കടുത്തു പിന്നെ നിര്‍വചിക്കാനും നിരൂപിക്കാനും ആകാത്ത ആരൊക്കെയോ ആയി, സ്നേഹത്തിന്റെ അമൂര്‍ത്ത ഭാവങ്ങള്‍ പകര്‍ന്നു തന്നു പിന്നെ എവിടെക്കെന്നറിയാതെ, ഒരു മഞ്ഞു കണത്തിന്റെ നേര്‍ത്ത പൊടി പോലുമില്ലാതെ മറഞ്ഞു പോയ നിന്നെ...പുതു മഴയില്‍ മുളപൊട്ടുന്ന ചെടികളെ പോലെ, എന്റെ സ്വപ്നങ്ങള്‍ക്കും പുതിയ നാമ്പുകള്‍ വന്നിരുന്നു..ഇപ്പോള്‍ കരിനാമ്പ് വീണ സ്വപ്നങ്ങളും ഉണങ്ങി വരണ്ട മനസും ആയി ഈ മഴയില്‍ ഞാന്‍ നിന്നെ തേടുകയാണ്..ഉള്ളിലെക്കൂര്‍നിറങ്ങുന്ന ഒരു തുള്ളിയെങ്കിലും എന്റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നെങ്കില്‍ ....