Thursday, July 15, 2010

മഴ

നിനച്ചിരിക്കാതെയാണ് മഴ പെയ്തത്..മഴക്കാലം ആണെങ്കിലും കുട എടുത്തില്ല..ഉള്ളിലെക്കൂര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍......മെല്ലെ തുടങ്ങി പിന്നെ എല്ലാ ഊരജവും ഒരുമിച്ചെടുത്ത് ആര്‍ത്തലച്ചു പെയ്യുന്ന മഴ.. പിന്നെ അവരോഹണത്തില്‍ എത്തി മെല്ലെ മെല്ലെ അപ്രത്യക്ഷമാകുന്നു.. ഹിന്ദുസ്ഥാനി സംഗീതം പോലെ...മഴ ഇപ്പോഴും എനിക്ക് നിന്റെ ഓര്‍മ്മകള്‍ കൂടെ ആണ്...വളരെ പതുക്കെ എന്നിലെക്കടുത്തു പിന്നെ നിര്‍വചിക്കാനും നിരൂപിക്കാനും ആകാത്ത ആരൊക്കെയോ ആയി, സ്നേഹത്തിന്റെ അമൂര്‍ത്ത ഭാവങ്ങള്‍ പകര്‍ന്നു തന്നു പിന്നെ എവിടെക്കെന്നറിയാതെ, ഒരു മഞ്ഞു കണത്തിന്റെ നേര്‍ത്ത പൊടി പോലുമില്ലാതെ മറഞ്ഞു പോയ നിന്നെ...പുതു മഴയില്‍ മുളപൊട്ടുന്ന ചെടികളെ പോലെ, എന്റെ സ്വപ്നങ്ങള്‍ക്കും പുതിയ നാമ്പുകള്‍ വന്നിരുന്നു..ഇപ്പോള്‍ കരിനാമ്പ് വീണ സ്വപ്നങ്ങളും ഉണങ്ങി വരണ്ട മനസും ആയി ഈ മഴയില്‍ ഞാന്‍ നിന്നെ തേടുകയാണ്..ഉള്ളിലെക്കൂര്‍നിറങ്ങുന്ന ഒരു തുള്ളിയെങ്കിലും എന്റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നെങ്കില്‍ ....

4 comments:

  1. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഞാന്‍ എന്റെ ചിന്തകളും സ്വപ്നങ്ങളുമായി തിരികെ എത്തിയിരിക്കുന്നു ..

    ReplyDelete
  2. ..ഇപ്പോള്‍ കരിനാമ്പ് വീണ സ്വപ്നങ്ങളും ഉണങ്ങി വരണ്ട മനസും ആയി ഈ മഴയില്‍ ഞാന്‍ നിന്നെ തേടുകയാണ്..
    :)

    ReplyDelete
  3. ഓരോ മഴക്കാലത്തിനും ഒരായിരം കഥകളുണ്ട്. പറയാതെ ഒതുക്കിവെച്ച കഥകള്‍.കുടചൂടി വന്ന സുന്ദര നിമിഷങ്ങളുടെ,നനഞ്ഞൊലിച്ചു നിന്ന വികാരങ്ങളുടെ,പൊലിഞ്ഞുപോയ തരളസ്വപ്നങ്ങളുടെ,ചെമ്പകപ്പൂക്കള്‍‌ അടര്‍‌ന്നുവീണ നടപ്പുവഴികളുടെ,പിരിയാന്‍ കഴിയാതെ
    ചില്ലുജാലകത്തില്‍ ബാക്കിയായ മഴതുള്ളികളുടെ വേദനകളുടെ,മോഹങ്ങളുടെ, മോഹഭംഗങ്ങളുടെ
    ഒരായിരം മധുര നൊമ്പരങ്ങള്‍

    ആ കഥകള്‍ തേടി മഴയിലൂടെ ഒരു യാത്ര പോകാന്‍ ഞാനും ആഗ്രഹികാറുണ്ട്...
    എന്നെ നനയിച്ചുകൊണ്ടൊരു പെരുമഴ എനിക്ക് വഴികാട്ടിയാകാന്‍ ഞാന്‍ പലപ്പോഴും കൊതികാറുണ്ട് ...

    മഴയെ കുറിച്ച് എന്ത് എഴുതിയാലും എനികിഷ്ട്ടമാണ്...തുടര്‍ന്നും എഴുതുക ...സുഗമുള്ള വായന നല്‍കിയതിനു ഒരുപാടു നന്ദി ...പ്രിയ മഴതുള്ളിക്ക് സന്തോഷം നിറഞ്ഞ...സ്നേഹമഴാ....പുഞ്ചിരിമഴാ...നന്മമഴാ.

    ReplyDelete
  4. നീ .
    ഒരു മഴയാണ്..
    പ്രണയം കാത്തു കിടന്നപ്പോല്‍ ..
    അറിയാതെ പെയ്ത
    മഴ ..
    ഊഷരമായ ഹൃദയത്തിലേക്ക്
    തണുത്തിറങ്ങിയ മഴ ..
    കാര്‍മേഘമായി കറുത്തിരുണ്ട്
    ഇടയ്ക്ക് നീ ബഹളമുണ്ടാക്കി ..
    തുടര്‍ നിമിഷങ്ങളില്‍ ,
    തേങ്ങലായ് നീ പെയ്തിറങ്ങി ..
    നീ ഒരു മഴയാണ്
    പ്രണയം കാത്തു കിടന്നപ്പോല്‍
    നിറഞ്ഞു പെയ്ത
    മഴ
    എന്‍റെ മാത്രം മഴ .. ഇതൊരു പുരാ‍തന മഴക്കവിത
    ഇതെഴുതുതിക്കൊണ്ടിരുന്ന കാലത്തു മുഴുവനും മഴയായിരുന്നു
    വർഷമെന്നൊ ,വേനലെന്നൊ നോക്കതെ ചിനുങി ...ചിനുങി ... ആ മഴ ഹ്രിദയതെ നനച്ചിരുന്നു ..ആ മഴക്കാ‍ലം ഇന്നൊരു പൊള്ളൂന്ന ഓർമ്മപ്പെടുത്തലായി അവശേഷിക്കുന്നു ..!!

    ReplyDelete