Friday, September 17, 2010

ഉണര്‍വ്

ഞാന്‍ വീണ്ടും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. പേരിട്ടതും പേരിടാത്തതുമായ കാക്കതൊള്ളായിരം വര്‍ണങ്ങളില്‍..എന്റെ സ്വപ്നങ്ങളില്‍ വിടര്‍ന്നു തുടങ്ങുന്ന പൂക്കളും പാടുന്ന കിളികളും ഉദിക്കുന്ന സൂര്യനും നിറഞ്ഞു നില്‍ക്കുന്നു. കരിഞ്ഞതോ ഉണങ്ങിയതോ ആയ ഒന്നും തന്നെ ഇല്ല ഇപ്പോള്‍.എല്ലാവരും നശിച്ച മഴ എന്ന് ശപിക്കുന്ന ചിങ്ങത്തിലെ ചിണുങ്ങി പെയ്യുന്ന മഴയെ ഞാന്‍ സ്നേഹിക്കുന്നു.എനിക്ക് ചുറ്റും പ്രതീക്ഷയുടെ പൂക്കള്‍ മാത്രം..നിരാശയും ദുഖങ്ങളും ഒന്നും കാണുന്നില്ല്ലാ. ചിരിക്കുന്ന,സന്തോഷിക്കുന്ന മുഖങ്ങള്‍ മാത്രം. ചുറ്റും സന്തോഷം കാണണമെങ്കില്‍ നമ്മുടെ ഉള്ളില്‍ സന്തോഷം വേണമെന്ന് പറയുന്നത് എത്ര ശരിയാണ്. മടുപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ take diversion എന്ന് പറഞ്ഞു പുതിയ കാര്യങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്ന മനസ്..ഞാന്‍ എന്റെ ചിറകുകള്‍ വിടര്‍ത്തി പറക്കുകയാണ് .... നിറങ്ങളും പൂക്കളും നിറഞ്ഞ എന്റെ ചക്രവാളത്തിലേക്ക്...

No comments:

Post a Comment