Friday, September 17, 2010
ഉണര്‍വ്
ഞാന്‍ വീണ്ടും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. പേരിട്ടതും പേരിടാത്തതുമായ കാക്കതൊള്ളായിരം വര്‍ണങ്ങളില്‍..എന്റെ സ്വപ്നങ്ങളില്‍ വിടര്‍ന്നു തുടങ്ങുന്ന പൂക്കളും പാടുന്ന കിളികളും ഉദിക്കുന്ന സൂര്യനും നിറഞ്ഞു നില്‍ക്കുന്നു. കരിഞ്ഞതോ ഉണങ്ങിയതോ ആയ ഒന്നും തന്നെ ഇല്ല ഇപ്പോള്‍.എല്ലാവരും നശിച്ച മഴ എന്ന് ശപിക്കുന്ന ചിങ്ങത്തിലെ ചിണുങ്ങി പെയ്യുന്ന മഴയെ ഞാന്‍ സ്നേഹിക്കുന്നു.എനിക്ക് ചുറ്റും പ്രതീക്ഷയുടെ പൂക്കള്‍ മാത്രം..നിരാശയും ദുഖങ്ങളും ഒന്നും കാണുന്നില്ല്ലാ. ചിരിക്കുന്ന,സന്തോഷിക്കുന്ന മുഖങ്ങള്‍ മാത്രം. ചുറ്റും സന്തോഷം കാണണമെങ്കില്‍ നമ്മുടെ ഉള്ളില്‍ സന്തോഷം വേണമെന്ന് പറയുന്നത് എത്ര ശരിയാണ്. മടുപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ take diversion എന്ന് പറഞ്ഞു പുതിയ കാര്യങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്ന മനസ്..ഞാന്‍ എന്റെ ചിറകുകള്‍ വിടര്‍ത്തി പറക്കുകയാണ് .... നിറങ്ങളും പൂക്കളും നിറഞ്ഞ എന്റെ ചക്രവാളത്തിലേക്ക്...
Thursday, July 15, 2010
മഴ
നിനച്ചിരിക്കാതെയാണ് മഴ പെയ്തത്..മഴക്കാലം ആണെങ്കിലും കുട എടുത്തില്ല..ഉള്ളിലെക്കൂര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍......മെല്ലെ തുടങ്ങി പിന്നെ എല്ലാ ഊരജവും ഒരുമിച്ചെടുത്ത് ആര്‍ത്തലച്ചു പെയ്യുന്ന മഴ.. പിന്നെ അവരോഹണത്തില്‍ എത്തി മെല്ലെ മെല്ലെ അപ്രത്യക്ഷമാകുന്നു.. ഹിന്ദുസ്ഥാനി സംഗീതം പോലെ...മഴ ഇപ്പോഴും എനിക്ക് നിന്റെ ഓര്‍മ്മകള്‍ കൂടെ ആണ്...വളരെ പതുക്കെ എന്നിലെക്കടുത്തു പിന്നെ നിര്‍വചിക്കാനും നിരൂപിക്കാനും ആകാത്ത ആരൊക്കെയോ ആയി, സ്നേഹത്തിന്റെ അമൂര്‍ത്ത ഭാവങ്ങള്‍ പകര്‍ന്നു തന്നു പിന്നെ എവിടെക്കെന്നറിയാതെ, ഒരു മഞ്ഞു കണത്തിന്റെ നേര്‍ത്ത പൊടി പോലുമില്ലാതെ മറഞ്ഞു പോയ നിന്നെ...പുതു മഴയില്‍ മുളപൊട്ടുന്ന ചെടികളെ പോലെ, എന്റെ സ്വപ്നങ്ങള്‍ക്കും പുതിയ നാമ്പുകള്‍ വന്നിരുന്നു..ഇപ്പോള്‍ കരിനാമ്പ് വീണ സ്വപ്നങ്ങളും ഉണങ്ങി വരണ്ട മനസും ആയി ഈ മഴയില്‍ ഞാന്‍ നിന്നെ തേടുകയാണ്..ഉള്ളിലെക്കൂര്‍നിറങ്ങുന്ന ഒരു തുള്ളിയെങ്കിലും എന്റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നെങ്കില്‍ ....
Saturday, March 20, 2010
Neeyum Njaaanum
നീയും ഞാനും കടലും ആകാശവും പോലെയാണ്..
ആകാശത്തിന്റെ നീലിമ മുഴുവന് അണിഞ്ഞു ശാന്തമായി നില്കുന്ന കടലിനെ നോക്ക്,
ചുണ്ടുകളില് നിന്ന് കണ്ണുകളിലേക്കു പടരുന്ന നിന്റെ ചിരി കാണുമ്പോള് എനികുണ്ടാവുന്ന സന്തോഷം നിനക്ക് കാണാം
ചെമ്പട്ടുടുത്ത ആകാശത്തിന്റെ നിറം കടം വാങ്ങിയ കടല് പറയാതെ പറയുകയാണ് ഞാന് എന്നാല് നീ ആണെന്ന്..
മുകളില് മാനം ഒന്ന് കറുത്താല് താഴെ രൌദ്രതയുടെ തിരമാലകള് വാനോളമുയര്തുമ്പോള് നിന്റെ സ്പന്ദനങ്ങള് ഞാന് അറിയുന്നു എന്ന് പറയുകയാണെന്ന് നിനക്ക് മനസിലാവുന്നുണ്ടോ??
ഉള്ളിലെ അഗ്നിയെ ഉരുക്കി നീരാവിയാക്കി മുകളിലേക്കുയര്ത്തി ആകാശത്തെ തൊടാന് ഒരുങ്ങുമ്പോള് ഒരു തപം പോലെ അതിനെ തണുപ്പിച്ചു കന്നുനീര്തുള്ളികള് ആയി ഒരു സാന്ത്വനം പോലെ താഴെക്കുതിര്ത്തു നീയും ഞാനും ഒന്നാകാന് പാടില്ല എന്നോര്മിപ്പിക്കുന്ന ആകാശത്തിന്റെ കരുതലിനെ നീ അറിയുന്നുണ്ടോ ?
ഒരു ഹൈഡ്രജന് ബലൂണ് പോലെ ഉയര്ന്നു ആകാശത്തെ തൊടാന് കടല് കൊതിക്കുന്നത് പോലെ തന്നെ ആഴകടലിലെ ചിപ്പിയെ തൊടാന് ആകാശവും കൊതിക്കുന്നുണ്ടാവം അല്ലെ...പക്ഷെ ഒന്നാകെണ്ടാവരല്ല എന്ന തിരിച്ചരിവായിരിക്കാം, ഒടുങ്ങാത്ത സ്നേഹവുമായി അന്യോന്യം നോക്കി ഇരിക്കാന് അവരെ പ്രേരിപ്പിക്കുന്നത്....അല്ലെങ്കില് കാത്തിരിക്കുകയാവം വറ്റാത്ത സ്നേഹവും അടങ്ങാത്ത മോഹവുമായി ...കാത്തിരിപ്പ് ഒരു സുഖമാണെന്ന് നിനക്കറിയില്ലേ...
ഒന്നാകാന് കഴിയില്ലെങ്കിലും പരസ്പര പൂരകങ്ങള് ആണ് അവരും നമ്മളെ പോലെ അല്ലെ...

Thursday, February 25, 2010
Always have reason to smile
ഒരു എനര്‍ജി ഡ്രിങ്ക് കഴിച്ച ആവേശത്തിലാണ് ഞാന് ഇപ്പോള്‍(ഗ്ളുകോന്‍ ഡി പരസ്യം ഓര്‍ക്കുക..)
മരുഭൂമിയിലെ ഏകാന്തതയില്‍ നിന്നും ദൈവത്തിന്റെ നാട്ടിലെ പച്ചപ്പിലേക്ക് ...
ഒന്‍പതു ദിവസങ്ങള്‍ ഒന്‍പതു നിമിഷങ്ങള്‍ പോലെ കഴിഞ്ഞെങ്കിലും അത് എന്നില്‍ ഉണര്‍ത്തിയ ആവേശം, ഉന്മേഷം,
അടുത്ത മൂന്നു മാസത്തേക്കുള്ള booster ഡോസ് ആണ്..
അമ്മയുടെ വാത്സല്യം, അച്ചന്റെ കരുതല്‍, അമ്മുവിന്‍റെ സ്നേഹസ്പര്‍ശം ...അതിലുപരി മോന്റെ കളിയും ചിരിയും ..
ഒരു അച്ഛന്‍ ആയപ്പോഴാണ് എന്റെ അച്ഛന്‍ ആരെന്നു എനിക്ക് ശരിക്കും മനസിലാവുന്നത്...
മോനെ കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങള്‍ എല്ലാം എന്റെ അച്ഛനും എന്നെ കുറിച്ച് കണ്ടിരിക്കാം....
ഞാനും സ്വപനം കാണുകയാണ് അവന്റെ വളര്ച്ചകളും ഉയരങ്ങളും..
എന്റെ മകന്‍ എന്നതിനേക്കാള്‍ മകന്റെ അച്ഛന്‍ ആയി അറിയാനുള്ള സ്വപ്‌നങ്ങള്‍...
പൂരത്തിന്റെ നിറകാഴ്ചകള്‍ എന്റെ കണ്ണില്‍ ഇപ്പോഴും തിളങ്ങുന്നു...
ചങ്ങാതി കൂട്ടവുമോത്തുള്ള വെടി പറച്ചില്‍ ...
എല്ലാം എന്നില്‍ ഊര്‍ജം നിറച്ചിരിക്കുന്നു..
ജോലി ചെയ്യാനുള്ള, സ്വപ്‌നങ്ങള്‍ കാണാനുള്ള ഊര്‍ജം..
ചിരിക്കാനും ചിന്തിക്കാനും കളി പറയാനും ഉള്ള ഉന്മേഷം...
yes ...I always have reason to smile ....
(എന്റെ കാടു കയറിയ ഭ്രാന്തന്‍ ഭാവനയില്‍ വിരിഞ്ഞ പഴയ പോസ്ടുഅകള്‍ വായിച്ചു അന്തം വിട്ടു നിന്ന എല്ലാ സഹൃദയരോടും ...)
Monday, February 1, 2010
ഭ്രാന്ത്
"Just like a broken mirror, reflecting back at me
are the pieces of my life laid out for me to see"
തകര്‍ന്നു വീണ സ്വപ്നകൊട്ടരത്തിന് നടുവില്‍, വരണ്ട മനസോടെ ഇരിക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഇതൊന്നു മാത്രം..
എന്റെ കണ്ണുകളില്‍ ഇപ്പോള്‍ സ്വപ്നങ്ങളുടെ തിരയിളക്കം ഇല്ല... മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റം ഇല്ല ...
എങ്കിലും ഏതോ നിമിഷത്തില്‍ ഒരു ഉന്മാദത്തിലെന്ന പോലെ ചിതറികിടക്കുന്ന തുണ്ടുകള്‍ ഓരോന്നായി പരതുവാന്‍ തുടങ്ങി..
എന്റെ സ്വപ്‌നങ്ങള്‍ , തിളക്കുമുള്ള, വര്‍ണമുള്ള സ്വപ്നങ്ങള്‍....എവിടെ ആണത് ...ഒരു ഭ്രാന്തനെ പോലെ ഒരു തുണ്ടിലും ഞാന്‍ തിരഞ്ഞു..എവിടെ?
എന്റെ വിരലുകള്‍ മുറിയുന്നതും രക്തം ഒഴുകുന്നതും ഒന്നും ഞാന്‍ അറിഞ്ഞില്ല....
എന്റെ സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ രക്തവര്‍ണം...
തലച്ചോറിലെവിടെയോ ഒരു അപായ സൈരോണ്‍...
കണ്ണുകളില്‍ അന്ധകാരം...കാലുകള്‍ക്ക് ബലക്ഷയം...
എവിടെ ഒരു കയ്തിരി വെളിച്ചം.....
എന്നെ ഈ ഇരുട്ടില്‍ നിന്നും രക്ഷിക്കാന്‍ ഒരു കൈ വിരല്‍ .....
ഒരു പ്രതീക്ഷയുടെ നനുത്ത സ്പര്‍ശമെങ്കിലും......

Monday, January 18, 2010
അറിയാതെ അറിയുന്നു.....
അറിഞ്ഞില്ല നിന്‍ മൌനത്തിനു
ആഴിയെക്കള്‍ ആഴമുണ്ടെന്നു...
അറിഞ്ഞില്ല നിന്‍ മിഴികളില്‍ വിടര്‍ന്നത്
സ്നേഹത്തിന്റെ ഒരായിരം
ചെമ്പനീര്‍ പൂക്കള്‍ ആയിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ ചിരികള്‍
എനിക്കുള്ള സ്നേഹോപഹാരമായിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ നെടുവീര്‍പുകള്‍
എന്നെ ഓര്‍ത്തായിരുന്നുവെന്നു
അറിഞ്ഞില്ല നിന്‍ സ്വപ്നങ്ങളില്‍
ഞാന്‍ മാത്രം ആയിരുന്നുവെന്നു
അറിഞ്ഞില്ല നീ എനിക്കാനെന്നും
ഞാന്‍ നിനക്കാനെന്നും
അറിയാതെ അറിയുമ്പോള്‍
അറിയാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു
അറിയാന്‍ വൈകിയെങ്കിലും
അറിയുന്നു ഞാന്‍ ഇന്നെല്ലാം ...

Monday, January 11, 2010
ഋതുഭേദം
ഒരിക്കല്‍ നമ്മള്‍ ഒന്നായി ....ഒരു സൗഹൃദം പങ്കുവെക്കാന്‍ ...
ഇനിയൊരിക്കലും പിരിയില്ലെന്ന വാഗ്ദാനവുമായി ..
ഒരു പാട് സ്നേഹവും സന്തോഷവും സ്വപ്നങ്ങളും പങ്കു വെച്ചു നമ്മള്‍
നിനച്ചില്ല ഞാന്‍ നമ്മുടെ സ്നേഹത്തിനു ഒരു പൂമ്പാറ്റയുടെ ജീവദൈര്ഘ്യം പോലുമില്ലെന്നു...
കടല്കാറ്റൊന്നു ആഞ്ഞു വീശിയപ്പോള്‍ തകര്‍ന്നു വീണ മണല്കൊട്ടാരത്തെ പോലെ നമ്മുടെ സ്നേഹവും ഇരുളില്‍ പൊലിഞ്ഞു...
നമ്മള്‍ നമ്മളെ തിരിച്ചറിഞ്ഞുവോ...നമ്മളില്‍ ഉറങ്ങികിടന്ന ഞാനെന്ന ഭാവം നമ്മള്‍ തിരിച്ചറിയാന്‍ വൈകിയോ??
ആ തിരിച്ചറിവ് നമ്മള്‍ പെറിക്കിയെടുത്ത സ്വപ്നങ്ങളെ വെറും ചാരം ആക്കി..
കണ്ട സ്വപ്നങ്ങളും പങ്കു വെച്ച സൌഹൃദവും എല്ലാം ഒന്നൊന്നായി കൊഴിഞ്ഞു വീണു..
നമ്മുടെ സൗഹൃദം അല്ല തകര്‍ന്നതു...പങ്കു വെച്ച സ്നേഹം ആണു..
വിശ്വാസം ആണു.. തകര്‍ത്തത് കടല്കാറ്റ് അല്ല
എന്നിലെ 'അഹം' ...
എന്തിനെന്നെ, എന്റെ മനസിനെ തിരിച്ചറിഞ്ഞു..എന്നെ അന്യന്‍ ആയി കണ്ടു..
തിരിച്ചു വരുമോ എന്നിലേക്കു..
ഒരു തിരിച്ചു വരവിനായി കൊതിക്കുന്നു ഞാന്‍...
മഴമേഘങ്ങളെ മാറ്റിയെടുത്തു.. ഋതുഭേദങ്ങളെ മറികടന്നു...
സ്വപ്നങ്ങള്‍ പങ്കുവയ്ക്കാന്‍, സ്നേഹിക്കാന്‍ മാത്രം ആയി ഒരു തിരിച്ചു വരവിനായി..

Subscribe to:
Posts (Atom)